ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും. 2026 ഏപ്രിൽ 15-ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് (KHDA) ഇക്കാര്യം അറിയിച്ചത്.
Private schools & higher education institutions in Dubai will resume on-site learning from April 20. Approvals will be based on each institution’s readiness & full compliance with health & safety measures issued by the relevant authorities ensuring a safe & supportive environment pic.twitter.com/qfU9WnBNub
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) April 15, 2026
ഈ അറിയിപ്പ് പ്രകാരം ദുബായിലെ മുഴുവൻ സ്വകാര്യ സ്കൂളുകളിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്.
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും സുരക്ഷാ തയ്യാറെടുപ്പുകൾ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് KHDA അറിയിച്ചിട്ടുണ്ട്. സ്കൂളുകളിലും, സർവ്വകലാശാലകളിലും ആവശ്യമെങ്കിൽ ഓൺ-സൈറ്റ്, വിദൂര പഠനം എന്നിവയുടെ സംയോജനം നടപ്പിലാക്കാൻ അനുമതി നൽകുമെന്നും KHDA കൂട്ടിച്ചേർത്തു.

