ദുബായ്: അൽ ഖലീജ് സ്ട്രീറ്റ് ടണൽ പദ്ധതി 80 ശതമാനം പൂർത്തിയാക്കിയതായി RTA

GCC News

അൽ ഖലീജ് സ്ട്രീറ്റ് ടണൽ പദ്ധതി 80 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 മെയ് 17-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ തുരങ്ക പദ്ധതി നടപ്പിലാക്കുന്നത്. ദെയ്‌റയിലെ ഇൻഫിനിറ്റി ബ്രിഡ്ജ് റാമ്പ് അവസാനിക്കുന്നയിടം മുതൽ അൽ ഖലീജ് സ്ട്രീറ്റ്, അൽ വുഹെയ്‌ദ സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷൻ വരെ നീളുന്ന അൽ ഖലീജ് സ്ട്രീറ്റ് ടണൽ പദ്ധതിയുടെ ആകെ നീളം 1650 മീറ്ററാണ്.

Source: Dubai Media Office.

ഇരുവശത്തേക്കും മൂന്ന് ലെയിനുകളുള്ള ഈ തുരങ്കപാതയിലൂടെ മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്നതാണ്.

അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി ആകെ 13 കിലോമീറ്റർ നീളത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 2030-ഓടെ ഈ മേഖലയിലൂടെയുള്ള യാത്രകൾ 104 മിനിറ്റിൽ നിന്ന് കേവലം 16 മിനിറ്റാക്കി ചുരുക്കുന്നതിനും, ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.