ദുബായ്: ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ എഐ സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കിയതായി RTA

GCC News

ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എഐ നിയന്ത്രിത സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കി. 2026 ജൂൺ 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

തത്സമയ ബസ് സർവീസ് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ ദുബായ് RTA കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കിയിരിക്കുന്നത്.

ബസുകളുടെ നേരത്തെയുള്ള പുറപ്പെടലുകൾ 68%-ത്തിലധികം കുറയ്ക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധിച്ചതായി RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പുറമെ, വേഗത്തിലുള്ള ബസ് വിന്യാസത്തിലൂടെ പ്രതികരണ സമയം മെച്ചപ്പെടുത്തുന്നതിനും, ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങൾ നൽകുന്നതിനും, ഓട്ടോമേറ്റഡ് അലേർട്ടുകൾ വഴി ഉപഭോക്തൃ സേവനം ശക്തിപ്പെടുത്തുന്നതിനും ഈ എഐ നിയന്ത്രിത സ്മാർട്ട് ഡാഷ്‌ബോർഡുകൾ സഹായകമായിട്ടുണ്ടെന്ന് RTA കൂട്ടിച്ചേർത്തു.