ഒമാൻ: ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

GCC News

ഒമാനിലെ ഇന്ത്യൻ എംബസി 2026 ജൂലൈ 3-ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. പ്രശാന്ത് പിസെയുടെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്.

മസ്‌കറ്റിലെ എംബസിയിൽ വെച്ച് നടന്ന ഈ ഓപ്പൺ ഹൗസിൽ നിരവധി ഇന്ത്യക്കാർക്ക് അംബാസഡറുമായി സംവദിക്കുന്നതിന് അവസരം ലഭിച്ചു. ഇവർ തങ്ങളുടെ വിവിധ പ്രശ്നങ്ങൾ അംബാസഡറുമായി പങ്ക് വെച്ചു.

ഇവർ അറിയിച്ച വിവിധ പ്രശ്നങ്ങൾക്ക് എത്രയും വേഗത്തിൽ തീർപ്പ് ഉണ്ടാക്കുമെന്ന് എംബസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

2026 ജൂൺ 14-ന് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ശേഷം ശ്രീ. പ്രശാന്ത് പിസെ നേതൃത്വം വഹിക്കുന്ന ആദ്യത്തെ ഓപ്പൺ ഹൗസായിരുന്നു ഇത്.