നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.
The Dubai Government Human Resources Department (DGHR) announces that the Prophet Muhammad’s Birthday holiday for Dubai Government departments, authorities, and institutions will be observed on Friday, 28 August 2026, with official working hours resuming on Monday, 31 August… pic.twitter.com/wDCMV1MLZ3
— Dubai Media Office (@DXBMediaOffice) August 11, 2026
2026 ഓഗസ്റ്റ് 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2026 ഓഗസ്റ്റ് 28-ന് ദുബായിയിലെ സർക്കാർ ഓഫീസുകൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം 2026 ഓഗസ്റ്റ് 31, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.
ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്നതും, പൊതുജനങ്ങളെ സേവിക്കുന്നതും, അവശ്യ പൊതു സേവന സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഉൾപ്പെടുന്ന ചുമതലകൾ വഹിക്കുന്ന ജീവനക്കാരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ സർക്കാർ സ്ഥാപനവും അവരുടെ പ്രവർത്തന ആവശ്യകതകൾക്കനുസൃതമായി ഇത്തരം ജീവനക്കാർക്ക് ജോലി സമയം നിശ്ചയിക്കുന്നതാണ്.

