രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രികർ പിഴ ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.
مسافر؟ اعرف حقك ✈️
— هيئة الطّيران المدني (@CAAOMN) August 23, 2026
من لحظة حجز تذكرتك وحتى وصولك واستلام أمتعتك، #حقك_محفوظ في كل خطوة من رحلتك.
للاطلاع على لائحة حماية حقوق المسافرين⏬️
🔸العربية: https://t.co/RzOiNcRe35
🔸الإنجليزية: https://t.co/Ic9z6QVkBQ
🔸الأوردو: https://t.co/w32q2VKJ5k#الطيران_المدني pic.twitter.com/Uz8Wmp94RW
പിഴകൾ, യാത്രാ തടസ്സങ്ങൾ, വിമാന സർവീസിലെ കാലതാമസങ്ങൾ എന്നിവ ഒഴിവാക്കുന്നതിനായി ഒമാനി വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന വിമാന യാത്രക്കാർ ശ്രദ്ധിക്കേണ്ടതായ ആറ് പ്രധാന ബാധ്യതകൾ CAA ഈ അറിയിപ്പിൽ വിവരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ അവകാശ സംരക്ഷണ നിയന്ത്രണത്തിന് കീഴിൽ വരുന്ന ഈ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് യാത്രികർക്ക് അവബോധം വളർത്തുന്നതിനായാണ് ഇത്തരം ഒരു അറിയിപ്പ്. ‘757/2024’ എന്ന ഔദ്യോഗിക ഉത്തരവിലൂടെ പുറപ്പെടുവിച്ചിട്ടുള്ള ഈ നിയന്ത്രണങ്ങൾ ഒമാനിലെ വിമാനയാത്രികരെയും, വ്യോമഗതാഗത പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പ്രതിപാദിക്കുന്നു.
ഈ നിയമത്തിന് കീഴിൽ ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:
- വിമാനത്തിൽ ജീവനക്കാർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതും, അച്ചടക്കം പാലിക്കേണ്ടതുമാണ്.
- യാത്രികർ തങ്ങളുടെ കൃത്യമായ വ്യക്തിഗത വിവരങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകേണ്ടതാണ്.
- ഏതെങ്കിലും പ്രത്യേക ആവശ്യകതകളോ, ആവശ്യങ്ങളോ മുൻകൂട്ടി വെളിപ്പെടുത്തേണ്ടതാണ്.
- ബുക്കിംഗ് നടത്തുന്നതിന് മുമ്പ് യാത്രാ നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യേണ്ടതാണ്.
- പാസ്പോർട്ടുകൾ, വിസകൾ, മറ്റ് ആവശ്യമായ യാത്രാ രേഖകൾ എന്നിവ സാധുതയുള്ളതും പൂർണ്ണവുമാണെന്ന് ഉറപ്പാക്കുക.
- നിർദ്ദിഷ്ട സമയത്തിനുള്ളിൽ ചെക്ക്-ഇൻ, മറ്റ് യാത്രാ നടപടിക്രമങ്ങൾ എന്നിവ പൂർത്തിയാക്കുക.

