1650 മീറ്റർ നീളമുള്ള അൽ ഖലീജ് സ്ട്രീറ്റ് ടണൽ ഗതാഗതത്തിനായി തുറന്ന് കൊടുത്തു. 2026 നവംബർ 8-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ ടണൽ തുറന്ന് കൊടുത്തത്.
#RTA opened Al Khaleej Street Tunnel today, Sunday. The 1,650-metre tunnel extends from the end of the Infinity Bridge ramp in Deira to the intersection of Al Khaleej Street and Al Wuheida Street. It features three lanes in each direction, with a combined capacity of 12,000 vehicles per hour. The opening marks another stage in Al Shindagha Corridor Development Project. The tunnel represents a significant addition to Deira’s road network, an area experiencing rapid urban and commercial expansion, particularly with the development of new residential and tourism destinations, including Abu Hail, Al Wuheida and Al Mamzar, as well as major developments such as Dubai Islands. The works also include converting the roundabouts on Cairo Street and Al Wuheida Street into signal-controlled intersections, implementing traffic improvements along Cairo Street, and connecting the bridge ramp from Dubai Islands to the new Al Khaleej Street Tunnel towards Al Mamzar.
— RTA (@rta_dubai) November 8, 2026
ഇൻഫിനിറ്റി ബ്രിഡ്ജ്, ദെയ്‌റ, അൽ മംസാർ എന്നിവിടങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന വാഹനയാത്രക്കാർക്ക് ഈ പുതിയ ടണൽ കൂടുതൽ സുഗമമായ യാത്ര ഒരുക്കുന്നതാണ്.

ഓരോ ദിശയിലും മൂന്ന് ലെയ്‌നുകൾ വീതം ആകെ ആറ് ലെയ്‌നുകളുള്ള ഈ ടണലിന്, മണിക്കൂറിൽ 12,000 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ദെയ്‌റയിലെ പ്രധാന ഗതാഗത പാതകളിലൊന്നിലെ തിരക്ക് കുറയ്ക്കാനും, തിരക്കേറിയ നിരവധി താമസ, വാണിജ്യ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും ഈ ടണൽ സഹായകമാകുന്നതാണ്.

ദെയ്‌റയിലെ ‘ഇൻഫിനിറ്റി ബ്രിഡ്ജ്’ റാമ്പിന്റെ അറ്റത്ത് നിന്ന് ആരംഭിച്ച്, അൽ ഖലീജ് സ്ട്രീറ്റും അൽ വുഹൈദ സ്ട്രീറ്റും ചേരുന്ന ജംഗ്ഷൻ വരെ നീളുന്നതാണ് ഈ പുതിയ ടണൽ. ഇത് ഇരുദിശകളിലേക്കും തടസ്സമില്ലാത്ത ഗതാഗതം സാധ്യമാക്കുന്നു.
അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതി എന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമായാണ് ഈ ടണൽ തുറക്കുന്നത്.
Cover Image: Dubai RTA.

