ദുബായ്: DIFC ആർട്സ് നൈറ്റ്സ് ഇന്ന് ആരംഭിക്കും

GCC News

ഇരുപത്തിരണ്ടാമത് DIFC ആർട്സ് നൈറ്റ്സ് ഇന്ന് (2026 നവംബർ 12, വ്യാഴാഴ്ച) ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ (DIFC) ഗേറ്റ് വില്ലേജിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 2026 നവംബർ 12-ന് ആരംഭിക്കുന്ന ഇരുപത്തിരണ്ടാമത് DIFC ആർട്സ് നൈറ്റ്സ് നവംബർ 15 വരെ നീണ്ട് നിൽക്കും.

എമിറാത്തി കലാകാരന്മാരും അന്താരാഷ്ട്ര കലാകാരന്മാരും അണിചേരുന്ന ഈ പരിപാടിയിൽ 600 കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതാണ്. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റിയുമായി ചേർന്നുള്ള പങ്കാളിത്തത്തോടെയാണ് DIFC ആർട്സ് നൈറ്റ്സ് സംഘടിപ്പിക്കുന്നത്.

DIFC ആർട്ട് നൈറ്റ്‌സിന്റെ ഭാഗമായി സംവേദനാത്മക കലാ അനുഭവങ്ങൾ, പ്രദർശനങ്ങൾ, ശിൽപശാലകൾ, തത്സമയ പ്രകടനങ്ങൾ എന്നിവ അരങ്ങേറുന്നതാണ്. ദുബായിലെ പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിലൊന്നായ DIFC ആർട്സ് നൈറ്റ്സ് കല, സർഗ്ഗശക്തി, സമൂഹം എന്നിവയുടെ ആഘോഷമാണ്.