ബാരിക്കേഡ്

Ezhuthupura featured

ബാരിക്കേഡ് (ചെറുകഥ)
രചന : രാജേഷ് രാജ്

പൂർവ്വ വിദ്യാർത്ഥി സംഗമം ഉത്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ആ വിദ്യാലയത്തിലെ തന്നെ പൂർവ്വവിദ്യാർത്ഥിയായിരുന്ന മന്ത്രി, പ്രസംഗത്തിന് ശേഷം തന്നെ പഠിപ്പിച്ച ബാലൻ മാഷിന് പൊന്നാട അണിയിച്ച് ആദരിച്ചു. അപ്പോൾ ബാലൻ മാഷ് തൻ്റെ ശിഷ്യനായ മന്ത്രിയോട്, “പണ്ട് ചോദിച്ച ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിയോ”, എന്ന് ചോദിച്ചു… അപ്പോൾ മന്ത്രി പറഞ്ഞു “ആ ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള യാത്ര എന്നെ ദാണ്ടേ മന്ത്രിയാക്കി മാറ്റി മാഷേ… പക്ഷെ ഇനിയും എനിക്കതിന് ഉത്തരം ലഭിച്ചിട്ടില്ല…”

ആകാംക്ഷയുടെ നിമിഷങ്ങൾ…എന്തായിരിക്കാം ആ ചോദ്യം എന്ന് കേൾക്കുവാൻ കാത്തിരുന്ന സദസ്സിനോടായി മന്ത്രി പണ്ട് ബാലൻമാഷ് തന്നോട് ചോദിച്ച ആ ചോദ്യം ആവർത്തിച്ചു…

“ബാരിക്കേഡ് തകർത്തു വരാനാഗ്രഹിക്കുന്ന പ്രതിഷേധക്കാർക്ക് മുന്നിൽ ആ ബാരിക്കേഡ് തുറന്നു കൊടുത്ത് മുന്നോട്ട് പോകാൻ അനുവദിച്ചാൽ അതിന് ശേഷം പ്രതിഷേധക്കാർ എന്ത് ചെയ്യും…”

ഇന്നും ഉത്തരം ലഭിക്കാത്ത ആ വലിയ ചോദ്യത്തോടെ ആ സംഗമം സമാപിച്ചു…

Rakesh Raj
Script Writer (Pravasi Bharathi 1539 AM)



Leave a Reply

Your email address will not be published. Required fields are marked *