ഖത്തർ: ഏപ്രിൽ 21 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Qatar

ഖത്തറിൽ 2026 ഏപ്രിൽ 21, ചൊവാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 2026 ഏപ്രിൽ 19-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ഏപ്രിൽ 21 മുതൽ ഈ ആഴ്ച അവസാനം വരെ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ട്. ഏപ്രിൽ 20 മുതൽ കടൽ പ്രക്ഷുബ്ധമാകുന്നതാണ്.

ഏപ്രിൽ 20 മുതൽ ഈ വാരാന്ത്യം വരെ കടലിൽ നാല് മുതൽ ഏഴ് അടിവരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്.