കുവൈറ്റ്: ഏപ്രിൽ 22 വരെ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യത

GCC News

രാജ്യത്ത് 2026 ഏപ്രിൽ 22, ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം കുവൈറ്റിൽ 2026 ഏപ്രിൽ 19 മുതൽ ഏപ്രിൽ 22 വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതാണ്. ഇത് കുവൈറ്റിൽ ഇടിയോട് കൂടിയ ശക്തമായ മഴ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് കാരണമാകുന്നതാണ്.