അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്നുള്ള ദുബായിയുടെ രാത്രി ദൃശ്യവുമായി ജാപ്പനീസ് ബാഹ്യാകാശയാത്രികന്‍

featured UAE

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നെടുത്ത ദുബായിയുടെ രാത്രി ദൃശ്യം ജാപ്പനീസ് ബാഹ്യാകാശയാത്രികന്‍ കൊയ്ചി വക്കാറ്റ പുറത്ത് വിട്ടു.

2022 ഡിസംബർ 5-ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്ക് വെച്ചിട്ടുണ്ട്.

Source: Koichi Wakata [@Astro_Wakata]

എമിറേറ്റിന് മുകളിലൂടെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ കടന്ന് പോകുന്ന അവസരത്തിലാണ് ഈ ഗംഭീരമായ ദൃശ്യം പകർത്തിയിരിക്കുന്നത്.