ഏഷ്യൻ കപ്പ്: ജോർദാൻ – താജിക്കിസ്ഥാൻ (1-0)

Qatar

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത ഒരു ഗോളിന് താജിക്കിസ്ഥാനെ പരാജയപ്പെടുത്തി.

അറുപത്തിയാറാം മിനിറ്റിൽ താജിക്കിസ്ഥാന്റെ വഖ്ധാത് ഖനോനോവ് വഴങ്ങിയ സെല്ഫ് ഗോളിലായിരുന്നു ജോർദാന്റെ വിജയം.

ഇതോടെ ജോർദാൻ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു.