സൗദി അറേബ്യ: ഏപ്രിൽ 29 മുതൽ ഏതാനം മേഖലകളിലെ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 29, ശനിയാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഏപ്രിൽ 27-ന് വൈകീട്ടാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ കാലാവസ്ഥ ഏപ്രിൽ 29 മുതൽ മെയ് 1, തിങ്കളാഴ്ച വരെ നീണ്ട് നിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ തുടങ്ങിയ പ്രദേശങ്ങളുടെ വടക്കന്‍ മേഖലകളിലാണ് ചൂട് ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഈ മേഖലകളിൽ കുറഞ്ഞ താപനില 6 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cover Image: Saudi Press Agency.