ഒമാൻ: ലാൻഡ് ട്രാൻസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തി; രാജ്യത്ത് രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കണം

GCC News

രാജ്യത്തെ ലാൻഡ് ട്രാൻസ്‌പോർട്ട് നിയമത്തിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 ഫെബ്രുവരി 20-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട്, ’47/2023′ എന്ന ഔദ്യോഗിക ഉത്തരവ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം, രാജ്യത്ത് രജിസ്റ്റർ ചെയ്യാത്ത എല്ലാ കരമാർഗം സഞ്ചരിക്കുന്ന വാഹനങ്ങളിലും, ഒമാനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഒരു പ്രത്യേക ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഒമാൻ അതിർത്തികളിലൂടെ പ്രവേശിച്ച ശേഷം മറ്റു രാജ്യങ്ങളിലേക്ക് കടന്ന് പോകുന്ന വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. മന്ത്രാലയം ഇതിനായി നിയോഗിച്ചിട്ടുള്ള അധികൃതരിൽ നിന്നാണ് ഇത്തരം വാഹനങ്ങളിൽ ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കേണ്ടത്.

Cover Image: Oman News Agency.