ഒമാനിൽ 69 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 69 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 4-നു അറിയിച്ചു. ഇതോടെ ഒമാനിലെ COVID-19 ബാധിതരുടെ എണ്ണം 2637 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 37 പേർ ഒമാൻ പൗരന്മാരും, 32 പേർ വിദേശികളുമാണ്. ഇതുവരെ 816 പേർക്കാണ് ഒമാനിൽ രോഗം ഭേദമായത്.

അതേ സമയം, മസ്കറ് ഗവർണറേറ്റിലെ അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ ഏരിയ, COVID-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിടാൻ തീരുമാനിച്ചതായി മസ്കറ് മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ മേഖല പൂർണ്ണമായും അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി.