ബാങ്ക് കാർഡുകൾ വ്യാജമായി നിർമ്മിക്കുന്നവർക്ക് 6 മാസം തടവും, 1000 റിയാൽ പിഴയും ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

ബാങ്ക് കാർഡുകൾ വ്യാജമായി നിർമ്മിക്കുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള എല്ലാ പ്രവർത്തികളും നിയമലംഘനമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 6 മാസം തടവും, 1000 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

മാർച്ച് 7-ന് വൈകീട്ടാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കുന്നതും കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.

“ബാങ്ക് കാർഡുകൾ വ്യാജമായി നിർമ്മിക്കുന്നതും, ഇവ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങളോ, സാങ്കേതികവിദ്യകളോ നിർമ്മിക്കുന്നതും, നൽകി സഹായിക്കുന്നതും രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാർഡുകളിൽ ഉപയോഗിക്കുന്നതിനായി മറ്റു ബാങ്ക് കാർഡുകളുടെ വിവരങ്ങൾ ചോർത്തുന്നതും, ഇത്തരം വിവരങ്ങൾ ചോർത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും, ഇത്തരം വിവരങ്ങൾ ലഭിക്കുന്നതിനായി സാങ്കേതിവിദ്യകൾ ഉപയോഗിക്കുന്നതും, ഇത്തരത്തിൽ വ്യാജമായി നിർമ്മിച്ച ബാങ്ക് കാർഡുകൾ അറിഞ്ഞുകൊണ്ട് ഉപയോഗിക്കുന്നതും കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് 6 മാസം തടവും, 1000 റിയാൽ പിഴയും ശിക്ഷ ലഭിക്കുന്നതാണ്.”, പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.