ഡിസംബർ 3 മുതൽ ഇന്ത്യയിലെ വിസ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുമെന്ന് ഖത്തർ

GCC News

2020 ഡിസംബർ 3, വ്യാഴാഴ്ച്ച മുതൽ ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നവംബർ 27-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ ആവശ്യമുള്ളവർക്ക്, https://www.qatarvisacenter.com/ എന്ന ഖത്തർ വിസ സെന്റർ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഈ കേന്ദ്രങ്ങളിൽ എത്തുന്നതിനുള്ള മുൻ‌കൂർ അനുമതി നേടാവുന്നതാണ്.

കൊച്ചി, ഡൽഹി, കൽക്കത്ത, മുംബൈ, ലക്നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ഖത്തർ വിസ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കൊച്ചി, ഡൽഹി, ലക്നൗ കേന്ദ്രങ്ങളിൽ ഡിസംബർ 3 മുതൽ സേവനങ്ങൾ നൽകി തുടങ്ങുന്നതാണെന്ന് ഖത്തർ വിസ സെന്റർ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.