67 പേർക്ക് കൂടി COVID-19; സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 238

Uncategorized

സൗദിയിൽ 67 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാർച്ച് 18, ബുധനാഴ്ച്ച അറിയിച്ചു. വിദേശത്തു നിന്ന് വന്നവർക്കും, അവരുമായി ഇടപഴകിയവർക്കുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ സൗദിയിൽ നിലവിൽ 238 പേർക്ക് കൊറോണാ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതരായ 6 പേർ ഇതുവരെ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.

നിലവിൽ രോഗം കണ്ടെത്തിയവരിൽ 45 പേർ ബ്രിട്ടൺ, തുർക്കി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇന്തോനേഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ്. ഇവരെ എയർപോർട്ടിൽ നിന്ന് നേരിട്ട് ഐസൊലേഷനിൽ ആരോഗ്യ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ റിയാദിലും, 13 പേർ ജിദ്ദയിലും, 11 പേർ മക്കയിലും, 23 പേർ കിഴക്കൻ പ്രദേശങ്ങളിലും, ഒരാൾ അസിറിലും ആണുള്ളത്.