കുവൈറ്റ്: COVID-19 ബാധിച്ച 3 പേർ ആരോഗ്യം വീണ്ടെടുത്തു

GCC News

COVID-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ-സബാഹ് അറിയിച്ചു. ഇതോടെ കുവൈറ്റിൽ കൊറോണാ വൈറസ് ബാധ ഭേദമായവരുടെ എണ്ണം 18 ആയി. നിലവിൽ രോഗം ഭേദമായതായി സ്ഥിരീകരിച്ചവരിൽ രണ്ട് പേർ കുവൈറ്റ് പൗരന്മാരും ഒരാൾ ഇറാൻ പൗരനുമാണ്.