സൗദി: രണ്ടാം ബൂസ്റ്റർ ഡോസ് പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നിലവിൽ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 14-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം 2022 ഏപ്രിൽ 26-ന് അറിയിച്ചിരുന്നു. പിന്നീട് രോഗപ്രതിരോധ ശേഷി സംബന്ധമായ രോഗങ്ങളുള്ള അമ്പത് വയസിന് താഴെ പ്രായമുള്ളവർക്കും രണ്ടാം ഡോസ് ലഭ്യമാക്കിയിരുന്നു.

ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്കാണ് രണ്ടാം ഡോസ് ബൂസ്റ്റർ ലഭ്യമാക്കുന്നത്.