ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടന്ന് വന്നിരുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. 2023 ഡിസംബർ 12-നാണ് COP28 സമാപിച്ചത്.
“പതിമൂന്ന് ദിവസം നീണ്ട് നിന്ന് ചരിത്രപരമായ COP28 സമാപിച്ചു. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ യു എ ഇ മുന്നോട്ട് വെച്ചു. മാനവജനതയ്ക്ക് ഒരു സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിനായി യു എ ഇ കൈകൊണ്ടിട്ടുള്ള പൊതുവായ തീരുമാനങ്ങൾ 197 രാജ്യങ്ങളും, യൂറോപ്യൻ യൂണിയനും അംഗീകരിച്ചു.”, യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.
2023 നവംബർ 30-നാണ് COP28 യു എൻ കാലാവസ്ഥ ഉച്ചകോടി ആരംഭിച്ചത്. യു എ ഇയിൽ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് COP28.
Cover Image: Dubai Media Office.