അബുദാബി: ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു

featured UAE

അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 ഫെബ്രുവരി 9-ന് ഉം യിഫീനാഹ് പാലം ഉദ്ഘാടനം ചെയ്തു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അൽ റീം ഐലൻഡ്, ഉം യിഫീനാഹ് ഐലൻഡ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് അതിവേഗ സഞ്ചാരം സാധ്യമാക്കുന്നതാണ് ഈ പാലം. ആറ് വരി പാതകൾ ഉൾക്കൊള്ളുന്ന പതിനൊന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ട്രാഫിക് സുഗമമാക്കുന്നതിന് ഏറെ സഹായകമാണ്.

Source: Abu Dhabi Media Office.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്, അൽദാർ എന്നിവർ സംയുക്തമായി നിർമ്മിച്ചിട്ടുള്ള ഈ പാലത്തിലൂടെ മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് കടന്ന് പോകാവുന്നതാണ്. കാൽനടക്കാർക്കുള്ള പ്രത്യേക പാത, സൈക്ലിംഗ് ട്രാക്ക് എന്നിവയും ഈ പാലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Cover Image: Abu Dhabi Media Office.