ഒരു ടേസ്റ്റി മലബാർ വിഭവം ആയ എലാഞ്ചി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. എളുപ്പത്തിൽ ഉണ്ടാകാവുന്ന ഈ വിഭവം ചായയോടൊപ്പം നല്ലൊരു സ്നാക് ആയി ഉപയോഗിക്കാം.
തയ്യാറാക്കുന്ന വിധം:
- ആദ്യം ഒരു പാൻ ചൂടാക്കുക അതിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ മൂപ്പിക്കുക.
- ഇത് മാറ്റി വെച്ച ശേഷം അതിൽ പഞ്ചസാര വെള്ളമൊഴിച്ച് തിളപ്പിക്കുക തിളച്ച ശേഷം തേങ്ങ ചേർക്കുക, കൂടെ ഏലക്കാ പൊടിയും ചേർക്കാം.അത് ഒന്ന് മൂപ്പിച്ച ശേഷം അതു മാറ്റിവയ്ക്കുക
- മൈദ മാവ് മുട്ട ഒഴിച്ച് ഇളക്കി മാറ്റിവെക്കുക
- ഒരു തവ ചൂടാക്കുക അതിൽ അതിൽ മാവ് ഒഴിച്ച് ദോശയുടെ പരുവത്തിൽ പരത്തി എടുത്ത്, അതിൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ചേർത്ത് ചെറുതായി മടക്കി റോള് പോലെ ആക്കുക.
റെസിപ്പി അയച്ചു തന്നത് – ദീപ ദീപക്, അബുദാബി [വനിതാ പാചക റാണിയിലെ ഏറ്റവും മികച്ച സ്നാക്കിനുള്ള സമ്മാനം ലഭിച്ച റെസിപ്പി]