സൗദി അറേബ്യ: ജൂലൈ 31 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജൂലൈ 31, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫൻസ് അധികൃതർ അറിയിപ്പ് നൽകി. 2025 ജൂലൈ 26-നാണ് സൗദി സിവിൽ ഡിഫൻസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2025 ജൂലൈ 27 മുതൽ ജൂലൈ 31 വരെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴ, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

ജസാൻ, അസീർ, അൽ ബാഹ, നജ്‌റാൻ തുടങ്ങിയ ഇടങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ജലാശയങ്ങളിൽ നീന്താനിറങ്ങരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.