ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ 4 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. 2025 ഓഗസ്റ്റ് 3-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai's Museum of the Future welcomes more than 4 million visitors from around the globe since its opening on 22 February 2022, reinforcing its position as one of the world’s leading cultural and scientific landmarks, and among the most visited destinations both regionally and… pic.twitter.com/lSOD0rddtC
— Dubai Media Office (@DXBMediaOffice) August 3, 2025
ലോകത്തെ ഏറ്റവും ഉന്നതമായ സാംസ്കാരിക, ശാസ്ത്രീയ അടയാളങ്ങളിലൊന്നാണ് ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നതിന് അടിവരായിരുന്നതാണ് ഈ കണക്കുകൾ.
ഭാവി രൂപപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവർക്കും, നൂതനആശയങ്ങളുമായി പ്രവർത്തിക്കുന്നവർക്കുമുള്ള ആഗോളതലത്തിൽ തന്നെയുള്ള ഏറ്റവും മികച്ച ഒരു വേദികയാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്ന് മ്യൂസിയം ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി അറിയിച്ചു.
2022 ഫെബ്രുവരി 22-നാണ് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമാണ് ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’.
നൂതനസാങ്കേതികത, ഭാവി വിഭാവനം ചെയ്യൽ തുടങ്ങിയ മേഖലകളിൽ ആഗോള തലത്തിൽ തന്നെ ഒരു പ്രധാന കേന്ദ്രമാണ് ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’.
സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഭാവി തലമുറയ്ക്ക് ഒരു പരീക്ഷണശാലയായി വർത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ “ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം” എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടന വേളയിൽ വിശേഷിപ്പിച്ചത്.
30000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ നിർമ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ പണിതീർക്കുന്ന ഈ മ്യൂസിയത്തിന്റെ മുഖപ്പ്, എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകൽപ്പന ചെയ്ത 14000 മീറ്റർ അറബിക് കാലിഗ്രാഫിയാൽ സമ്പന്നമാണ്.

