റാസ് അൽ ഖോർ സ്ട്രീറ്റിൽ നിന്ന് നാദ് അൽ ഹമർ ജംഗ്ഷൻ വരെയുള്ള പുതിയ ലിങ്ക് റോഡിൻറെ നിർമ്മാണം ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
RTA begins work on a new 850-metre road link from Ras Al Khor St to Nad Al Hamar junction, along with expanding the left-turn storage lane from Al Rebat St to Nad Al Hamar. The project increases capacity by 33% (from 4,800 to 6,400 vehicles per hour), reduces travel time from 15… pic.twitter.com/4eAHRM46ZE
— Dubai Media Office (@DXBMediaOffice) August 13, 2025
850 മീറ്റർ നീളത്തിലാണ് ഈ പുതിയ ലിങ്ക് റോഡ് നിർമ്മിക്കുന്നത്. ഇതോടൊപ്പം അൽ റിബാത് സ്ട്രീറ്റിൽ നിന്ന് നാദ് അൽ ഹമറിലേക്കുള്ള ഇടത്തോട്ടുള്ള ലെയിൻ വീതിക്കൂട്ടുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലൂടെ മണിക്കൂറിൽ 6400 വാഹനങ്ങൾക്ക് (നിലവിൽ മണിക്കൂറിൽ 4800 വാഹനങ്ങൾ) കടന്ന് പോകാനാകുന്നതാണ്. ഇതോടെ ഈ മേഖലയിലെ യാത്രാ സമയം നിലവിലെ 15 മിനിറ്റിൽ നിന്ന് 11 മിനിറ്റാക്കി ചുരുക്കുന്നതിന് സാധിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.
Cover Image: Dubai Media Office.

