ദുബായ് മെട്രോ സ്റ്റേഷനുകളിലെ അടയാളങ്ങളും ദിശാ ബോർഡുകളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി

featured GCC News

ദുബായ് മെട്രോ സ്റ്റേഷനുകളിലെ അടയാളങ്ങളും ദിശാ ബോർഡുകളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതി പൂർത്തിയാക്കി അധികൃതർ അറിയിച്ചു.

2025 ഓഗസ്റ്റ് 21-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടത്തിവരികയായിരുന്നു.

Source: Dubai Media Office.

മെട്രോ യാത്രികർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.