മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ആരംഭിച്ചു. 2025 ഒക്ടോബർ 15, ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
يا لها من بداية مذهلة لموسم ٣٠! 🎉
— Global Village القرية العالمية (@GlobalVillageAE) October 15, 2025
كانت لحظات الافتتاح مجرد البداية استعدوا للمزيد من المفاجآت والتجارب الرائعة طوال الموسم! ✨#GlobalVillage #AMoreWonderfulWorld pic.twitter.com/8b0c3MJBa7
2025 ഒക്ടോബർ 15, ബുധനാഴ്ച വൈകീട്ട് 6 മണിക്ക് അതിമനോഹരമായ കലാപരിപാടികൾ, വർണ്ണോജ്വലമായ പരേഡ്, സ്കൈഡൈവിംഗ് പ്രദർശനങ്ങൾ, ഡ്രോൺ ഷോ, അതിഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി അരങ്ങേറിയ ഡ്രോൺ ഷോയിൽ 600 ഡ്രോണുകൾ പങ്കെടുത്തു.
‘കൂടുതൽ അത്ഭുതകരമായ ഒരു ലോകം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസണിൽ പുതിയ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
യു എ ഇയിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ മറക്കാനാകാത്ത അനുഭവങ്ങൾ നൽകുന്നതാണ്. ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2026 മെയ് 10 വരെ നീണ്ട് നിൽക്കും.
മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വാണിജ്യ മേളയാണ് ഗ്ലോബൽ വില്ലേജ്. ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ 90-ൽ പരം ആഗോള സംസ്കാരങ്ങളെ അവതരിപ്പിക്കുന്ന മുപ്പത് പവലിയനുകളുണ്ട്.
3500-ൽ പരം വില്പനശാലകൾ, 250-ലധികം ഭക്ഷണശാലകൾ, 40500-ൽ പരം കലാപരിപാടികൾ, 200-ലധികം റൈഡുകൾ തുടങ്ങിയവ ഇത്തവണത്തെ ഗ്ലോബൽ വില്ലേജിന്റെ പ്രത്യേകതകളാണ്.
Cover Image: @GlobalVillageAE

