പൊതുജനങ്ങൾക്കിടയിൽ ട്രാഫിക് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. 2025 ഒക്ടോബർ 17-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.
#أخبارنا | #شرطة_أبوظبي تواصل حملة " #بادر_واستفد " بالتعاون مع مركز النقل المتكامل
— شرطة أبوظبي (@ADPoliceHQ) October 17, 2025
أطلقت القيادة العامة لشرطة أبوظبي بالتعاون مع مركز النقل المتكامل عرضًا مرئيًا توعويًا لمبادرة "بادر واستفد" على شاشات الحافلات العامة وسيارات الأجرة في إمارة أبوظبي، في إطار جهودها المستمرة لنشر… pic.twitter.com/W1urw4788a
‘ഇനിഷിയേറ്റ് ആൻഡ് ബെനിഫിറ്റ്’ എന്ന പേരിലുള്ള ഈ പ്രചാരണ പരിപാടി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള ബസുകൾ, ടാക്‌സികൾ എന്നിവയിലെ സ്ക്രീനുകൾ ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ഈ പ്രചാരണ പരിപാടി നടപ്പിലാക്കുന്നത്.
ജനങ്ങൾക്കിടയിൽ ട്രാഫിക് അവബോധം വളർത്തുക, ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇത് സംബന്ധിച്ച വിവരങ്ങൾ എത്തിക്കുക തുടങ്ങിയവയാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങൾ. ഇതിനായി അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലെ 700-ൽ പരം ബസുകൾ, മേൽക്കൂരകളിൽ സ്ക്രീനുകളുള്ള 100 ടാക്‌സികൾ, ഉൾവശത്ത് സ്‌ക്രീനുകളുള്ള 370 ടാക്‌സികൾ എന്നിവയാണ് ഉപയോഗിക്കുന്നത്.
ട്രാഫിക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാവുന്ന ഒരു പ്രത്യേക പദ്ധതിയും ഈ പരിപാടിയുടെ ഭാഗമായി അബുദാബി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, ട്രാഫിക് പിഴ ചുമത്തപ്പെട്ട തീയതി മുതൽ 2 മാസത്തിനിടയിൽ (60 ദിവസം) അവ അടച്ച് തീർക്കുന്നവർക്ക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാവുന്നതാണ്.
പിഴതുകകൾ ഒരു വർഷത്തിനകം അടച്ച് തീർക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കുന്നതാണ്. ഗുരുതരമല്ലാത്ത ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴതുകകളിലാണ് ഈ ഇളവ് അനുവദിക്കുന്നത്.
Cover Image: Abu Dhabi Police.

