രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഡിസംബർ 11, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ 4-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
🔴 بمشيئة الله .. يتوقع هطول أمطار رعدية ⛈️ متفاوتة الغزارة على معظم مناطق #المملكة من يوم #السبت إلى يوم #الخميس المقبل.
— المركز الوطني للأرصاد (NCM) (@NCMKSA) December 4, 2025
الظواهر الجوية المصاحبة:
🌪 رياح هابطة
🌨️ تساقط البرد
🌊 ارتفاع الأمواج
جريان السيول
وللتفاصيل⬇️https://t.co/E9vlf98M3Q#نحيطكم_بأجوائكم
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഡിസംബർ 6, ശനിയാഴ്ച മുതൽ 2025 ഡിസംബർ 11, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അസീർ, അൽ ബാഹ, ജസാൻ, റിയാദ്, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, മദീന, മക്ക, അൽ ഖാസിം, ഹൈൽ, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിൽ ഈ ഇടിയോട് കൂടിയ മഴ ലഭിക്കുന്നതാണ്. ഇതോടൊപ്പം ഈ കാലയളവിൽ ഏതാനം മേഖലകളിൽ ശക്തമായ കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും സാധ്യതയുണ്ട്.
ഈ കാലയളവിൽ അറേബ്യൻ ഗൾഫ്, ചെങ്കടൽ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും, ഉയർന്ന തിരമാലകൾ അനുഭവപ്പെടുന്നതിനും സാധ്യയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. താഴ്വരകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
Cover Image: Saudi Press Agency.

