ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ 12 ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഡിസംബർ 17-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ترأس معالي مطر الطاير، المدير العام ورئيس مجلس المديرين في #هيئة_الطرق_و_المواصلات، اجتماع مجلس الإشراف على مشروع الخط الأزرق لمترو دبي، الذي عُقد في مصنع إنتاج وتخزين الخرسانة مسبقة الصب في منطقة المدينة العالمية، بحضور رؤساء تحالفات الشركات المنفذة لمشروع الخط الأزرق، وعدد من… pic.twitter.com/99j3w5KX9B
— RTA (@rta_dubai) December 17, 2025
2025 ജൂൺ 9-നാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. കേവലം ആറ് മാസത്തെ സമയം കൊണ്ട് ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പന്ത്രണ്ട് ശതമാനം പൂർത്തിയാക്കിയതായി RTA വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029-ൽ പ്രവർത്തനമാരംഭിക്കുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നതെന്ന് RTA അറിയിച്ചിട്ടുണ്ട്.

എമിറേറ്റിലെ പ്രധാനപ്പെട്ട പാർപ്പിടമേഖലകൾ, വാണിജ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസ മേഖലകൾ എന്നിവയിലൂടെ കടന്ന് പോകുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളെ പരസ്പരം ബന്ധിപ്പിക്കുന്നു.
ആകെ 56.5 ബില്യൺ ദിർഹം നിക്ഷേപമുള്ള ബ്ലൂ ലൈൻ പദ്ധതി മുപ്പത് കിലോമീറ്റർ നീളത്തിൽ, 14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. ബ്ലൂ ലൈൻ പൂർത്തിയാകുന്നതോടെ ദുബായ് മെട്രോയുടെ ഭാഗമായുള്ള റെയിൽവേ ശൃംഖലയുടെ ആകെ നീളം 131 കിലോമീറ്റർ ആകുന്നതാണ്.
Cover Image: Dubai Media Office.

