പുതുവത്സരവേളയിൽ 2.8 ദശലക്ഷം യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജനുവരി 1-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
نقلت #هيئة_الطرق_و_المواصلات في دبي أكثر من (2,8) مليون راكب خلال احتفالات رأس السنة الميلادية 2026، محققةً نمواً في أعداد الركاب بنسبة تجاوزت 13٪، مقارنة بالعام السابق، الذي سجل أكثر من (2,5) مليون راكب، وذلك ضمن خطة مرورية وتشغيلية متكاملة شملت إدارة وتنظيم الحركة المرورية… pic.twitter.com/ZU0hKkl2Pp
— RTA (@rta_dubai) January 1, 2026
ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്.
ഈ കണക്കുകൾ പ്രകാരം 2026-നെ വരവേൽക്കുന്ന വേളയിൽ ആകെ 2,836,859 യാത്രികർ തങ്ങളുടെ യാത്രകൾക്കായി ദുബായിലെ ഇത്തരം പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പുതുവത്സരവേളയിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 13.4% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
1,249,636 പേരാണ് ഇത്തവണത്തെ പുതുവത്സരവേളയിൽ ദുബായ് മെട്രോ ഉപയോഗിച്ചത്. 58,052 പേർ ദുബായ് ട്രാം ഉപയോഗപ്പെടുത്തി. 503,264 പേർ ബസുകളും, 76,745 പേർ ജലഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
Cover Image: @rta_dubai

