അബുദാബി: രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനം

featured GCC News

എമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു. 2026 ഫെബ്രുവരി 4-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം അബുദാബി – അൽ ഐൻ റോഡ് (E22), അൽ റൗദഹ് റോഡ് (E30) എന്നിവയിൽ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ തീരുമാനം 2026 ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

  • അബുദാബി – അൽ ഐൻ റോഡ് (E22) – ഈ റോഡിൽ അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബാനി യാസ് ഇന്റർചേഞ്ച് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതാണ്. നേരത്തെ ഇത് മണിക്കൂറിൽ 160 കിലോമീറ്റർ ആയിരുന്നു.
  • അബുദാബി – അൽ ഐൻ റോഡ് (E22) – ഈ റോഡിൽ ബാനി യാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജ് കോംപ്ലക്സ് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതാണ്. നേരത്തെ ഇത് മണിക്കൂറിൽ 140 കിലോമീറ്റർ ആയിരുന്നു.
  • അൽ റൗദഹ് റോഡ് (E30) – ഈ റോഡിൽ ഇരുവശത്തേക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതാണ്. നേരത്തെ ഇത് മണിക്കൂറിൽ 120 കിലോമീറ്റർ ആയിരുന്നു.

ജോയിന്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുമായി സഹകരിച്ചാണ് അബുദാബി മൊബിലിറ്റി ഈ തീരുമാനം നടപ്പിലാക്കുന്നത്. പ്രധാന റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.