എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2026 ഫെബ്രുവരി 16-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
أعلنت #هيئة_الطرق_و_المواصلات في #دبي عن مواعيد عمل جميع خدماتها خلال شهر رمضان المبارك 1447 / 2026، وتشمل مراكز إسعاد المتعاملين، ومواقف المركبات الخاضعة للتعرفة، وحافلات المواصلات العامة، ومترو وترام دبي، ووسائل النقل البحري، ومراكز مزوّدي الخدمة (الفحص الفني للمركبات).… pic.twitter.com/HLhIoA7uK0
— RTA (@rta_dubai) February 16, 2026
RTA നൽകുന്ന സേവനങ്ങളായ മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ റമദാൻ മാസത്തിലെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന മൾട്ടി-ലെവൽ പാർക്കിംഗ് ഇടങ്ങൾ ഒഴികെ) തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെയും, രാത്രി 8 മുതൽ അർദ്ധരാത്രി 12 മണി വരെയും പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.
മെട്രോ സമയങ്ങൾ
റെഡ്, ഗ്രീൻ ലൈനുകൾ
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് പുലർച്ചെ 01:00 വരെ.
- ശനിയാഴ്ച്ച – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 8 മുതൽ അർദ്ധരാത്രി 12 മണി വരെ.
ട്രാം സമയങ്ങൾ
- തിങ്കൾ മുതൽ ശനി വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
കസ്റ്റമർ കെയർ സെന്ററുകൾ:
അൽ കിഫാഫ്, ദെയ്റ, അൽ മനാര, അൽ തവാർ എന്നിവിടങ്ങളിലെ RTA-യുടെ കസ്റ്റമർ കെയർ സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്.
അൽ ബർഷയിലെ സേവനകേന്ദ്രം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്. ഉം രമൂൽ സേവനകേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

