ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ 2026 മെയ് 31 വരെ നീട്ടി

GCC News

ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2026 മെയ് 31, ഞായറാഴ്ച വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. 2026 മെയ് 10-ന് രാത്രിയാണ് ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2026 മെയ് 10-ന് സമാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഗ്ലോബൽ വില്ലേജ് 2026 മെയ് 31 വരെ സന്ദർശകരെ സ്വീകരിക്കുമെന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

മേഖലയിൽ നിലനിന്നിരുന്ന സുരക്ഷാ കാരണങ്ങൾ മൂലം ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം 2026 മാർച്ച് 9-ന് താത്‌കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് 2026 ഏപ്രിൽ 20-നാണ് ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.

ദിനവും വൈകീട്ട് അഞ്ച് മണിമുതൽ അർദ്ധരാത്രി വരെയാണ് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.