യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2026 വേദി സന്ദർശിച്ചു. 2026 ഓഗസ്റ്റ് 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Mohammed bin Rashid visits Abu Dhabi International Hunting and Equestrian Exhibition 2026. pic.twitter.com/xd8hJkaAi3
— Dubai Media Office (@DXBMediaOffice) August 30, 2026
ADNEC ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും, ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഹുമൈദ് മതാർ അൽ ദഹേരിയും മുതിർന്ന ഉദ്യോഗസ്ഥരും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.

വേട്ടയാടൽ, കുതിരസവാരി, ഫാൽക്കൺറി മേഖലകൾക്കായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ പ്രത്യേക ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും, നവീകരണം, സുസ്ഥിരത, സാംസ്കാരിക പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തു.

പര്യടനത്തിനിടെ, വേട്ടയാടലിന്റെയും കുതിരസവാരിയുടെയും ആകർഷണം വർദ്ധിപ്പിക്കുന്നതിനും അവയുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം പുതുക്കുന്നതിനും സഹായിക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ കണ്ടുപിടുത്തങ്ങളെയും നൂതന ഉൽപ്പന്നങ്ങളെയും കുറിച്ച് പങ്കെടുക്കുന്ന പവലിയനുകൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ അദ്ദേഹത്തോട് വിശദീകരിച്ചു.

2026 ഓഗസ്റ്റ് 28-നാണ് ADIHEX 2026 ആരംഭിച്ചത്. അബുദാബിയിലെ ADNEC സെന്ററിൽ വെച്ച് നടക്കുന്ന ADIHEX പ്രദർശനത്തിന്റെ ഇരുപത്തിമൂന്നാമത് പതിപ്പ് സെപ്റ്റംബർ 6-ന് അവസാനിക്കും.
“അഭിമാനത്തിന്റെ പൈതൃകം” എന്ന പ്രമേയത്തിൽ നടക്കുന്ന ഇത്തവണത്തെ ADIHEX പ്രദർശനം ADNEC ഗ്രൂപ്പ്, എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഒരുക്കുന്നത്. നിരവധി പ്രാദേശിക, അന്തർദേശീയ പ്രദർശകരും, ബ്രാൻഡുകളും ഇത്തവണത്തെ ADIHEX-ൽ പങ്കെടുക്കുന്നുണ്ട്.
വലിപ്പത്തിന്റെയും, പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെയും കാര്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ADIHEX പ്രദർശനമാണ് ഇത്തവണത്തേത്. ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, പൈതൃക അനുഭവങ്ങൾ എന്നിവ ADIHEX 2026-ൽ പ്രദർശിപ്പിക്കുന്നുണ്ട്. ഈ പ്രദർശനം ദിവസവും രാവിലെ 10:00 മുതൽ രാത്രി 10:00 വരെയാണ്.
WAM

