ഖത്തർ: സെപ്റ്റംബറിൽ ചൂട് ക്രമേണ നേരിയ തോതിൽ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

GCC News

സെപ്റ്റംബറിൽ ചൂട് ക്രമേണ നേരിയ തോതിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഓഗസ്റ്റ് 31-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബറിൽ ആപേക്ഷിക ആർദ്രത വർദ്ധിക്കുമെന്നും ചിലപ്പോഴൊക്കെ ഇടിമിന്നലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ മാസത്തെ ഖത്തറിലെ ശരത്കാലത്തിന്റെ ആദ്യ മാസമായും വേനൽക്കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള ഒരു പരിവർത്തന കാലഘട്ടമായും കാലാവസ്ഥാ കേന്ദ്രം വിശേഷിപ്പിച്ചു. ഈ മാസം മേഘങ്ങളുടെ അളവ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇത് പ്രത്യേകിച്ച് ഉച്ചകഴിഞ്ഞ് മഴ ലഭിക്കുന്നതിന് കാരണമാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കാറ്റ് പ്രധാനമായും കിഴക്കൻ ദിശയിലായിരിക്കുമെന്നും നേരിയതോ മിതമായതോ ആയ വേഗതയിൽ ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.