രാജ്യത്തെ പൊതുനിരത്തുകളിൽ ഡെസേർട്ട് ബഗ്ഗികൾ ഓടിക്കരുതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 നവംബർ 19-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
تدعو وزارة الداخلية الإخوة المواطنين والمقيمين إلى عدم قيادة البانشيات والدراجات الآلية المخصصة للبر على الطرق السريعة والرئيسية والطرق المعبدة وداخل المناطق السكنية وعلى الأرصفة لما تشكله من خطر على قائديها والمشاة ومستخدمي الطريق. وتؤكد الوزارة أنه سيتم ضبط المركبات المخالفة واتخاذ إجراءات كبسها بعد استكمال الإجراءات القانونية وإحالة قائديها إلى جهة الاختصاص حيث قد تصل العقوبة إلى الحبس وفقاً للمادة (33 مكرراً) من قانون المرور حفاظاً على السلامة العامة وضماناً لانسيابية حركة السير. وتهيب الوزارة بالجميع التعاون والإبلاغ عن هذه المخالفات عبر واتساب الإدارة العامة للمرور على الرقم (99324092) بما يسهم في حماية الأرواح وتعزيز السلامة المرورية. #وزارة_الداخلية #شرطة_الكويت
— وزارة الداخلية (@Moi_kuw) November 19, 2026
കുവൈറ്റിലെ ഹൈവേകളിലോ, പ്രധാന റോഡുകളിലോ, മറ്റ് പാതകളിലോ, പാർപ്പിടമേഖലകൾക്കുള്ളിലോ മരുഭൂമിയിൽ ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഡെസേർട്ട് ബഗ്ഗികൾ, മോട്ടോർബൈക്കുകൾ എന്നിവ ഉപയോഗിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓഫ്‌റോഡ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചുള്ള തെറ്റായ പ്രവൃത്തികൾ അവ ഓടിക്കുന്നവർക്കും, കാൽനടയാത്രക്കാർക്കും, മറ്റ് റോഡ് ഉപയോക്താക്കൾക്കും ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അവ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇത്തരം നിയമലംഘകർക്ക് കുവൈറ്റ് ട്രാഫിക് നിയമത്തിലെ ‘ആർട്ടിക്കിൾ 33’ പ്രകാരം തടവുശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾക്ക് സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വാട്‌സ്ആപ്പ് നമ്പറായ 99324092-ൽ ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Cover Image: Pixabay.

