അൽ നഹ്ദ ജംഗ്ഷനിലെ അൽ ഇത്തിഹാദ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് യു എ ഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. 2026 നവംബർ 20-നാണ് യു എ ഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
طرح مناقصة مشروع تطوير ورفع كفاءة شارع الاتحاد – المرحلة الاولى يشمل المشروع تطوير ورفع كفاءة شارع الاتحاد عند تقاطع النهدة، من خلال تنفيذ 8 جسور بطول إجمالي يبلغ 4 كيلومترات، بالإضافة إلى إنشاء طرق خدمية بطول 4.5 كيلومتر، بهدف تعزيز انسيابية الحركة المرورية وتحسين كفاءة شبكة الطرق، ورفع الطاقة الاستيعابية لشارع الاتحاد من 100 ألف مركبة يومياً إلى 190 ألف مركبة يومياً، نسبة زيادة تبلغ 90%، إلى جانب رفع الطاقة الاستيعابية لتقاطع النهدة من 188 ألف مركبة يومياً إلى 310 آلاف مركبة يومياً، بنسبة زيادة تبلغ نحو 65%. كما يسهم المشروع في تقليص زمن الرحلات في الاتجاهات الرئيسية من 15 دقيقة إلى 3 دقائق، بنسبة تحسن تبلغ 79%. يشترط وجود سابقة خبرة في تنفيذ مشاريع الطرق السريعة ذات الكثافة المرورية العالية ضمن النطاق الجغرافي للمشروع #moeiuae #وزارة_الطاقة_والبنية_التحتية #moeiuae_2026
— وزارة الطاقة والبنية التحتية (@MOEIUAE) November 20, 2026
ഗതാഗതക്കുരുക്ക് കുറയ്ക്കുക, റോഡിന്റെ ഉൾക്കൊള്ളാനുള്ള ശേഷി വർദ്ധിപ്പിക്കുക, യാത്രാ സമയം ഗണ്യമായി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ചുറ്റുമുള്ള റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി, ആകെ നാല് കിലോമീറ്റർ നീളമുള്ള എട്ട് പാലങ്ങളുടെയും 4.5 കിലോമീറ്റർ സർവീസ് റോഡുകളുടെയും നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഈ വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ, അൽ ഇത്തിഹാദ് റോഡിന്റെ ശേഷി പ്രതിദിനം 100,000 വാഹനങ്ങളിൽ നിന്ന് 190,000 വാഹനങ്ങളായി വർധിക്കുമെന്നാണ് (90 ശതമാനത്തോളം വർദ്ധനവ്) പ്രതീക്ഷിക്കുന്നത്. അതുപോലെ, അൽ നഹ്ദ ജംഗ്ഷന്റെ ശേഷി പ്രതിദിനം 188,000 വാഹനങ്ങളിൽ നിന്ന് 310,000 വാഹനങ്ങളായി – ഏകദേശം 65 ശതമാനത്തോളം – വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ പ്രധാന ഗതാഗത പാതകളിലൂടെയുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് വെറും മൂന്ന് മിനിറ്റായി കുറയുമെന്ന് മന്ത്രാലയം കണക്കാക്കുന്നു. ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് പാതകളിലൊന്നിലെ ഗതാഗതത്തിരക്ക് കുറയ്ക്കുക എന്നതാണ് ഈ പ്രവർത്തങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
Cover Image: @MOEIUAE.

