രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 2026 മാർച്ച് 31, ചൊവാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മാർച്ച് 29-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
تقرير رقم (1) عن حالة الطقس المتوقعة خلال الفترة :
— الأرصاد العمانية (@OmanMeteorology) March 29, 2026
(الثلاثاء 31 مارس – الخميس 2 ابريل)
يمكنكم متابعة آخر مستجدات حالة الطقس من خلال الموقع الرسمي للأرصاد العمانيةhttps://t.co/WjWO1LLyiD pic.twitter.com/XUTbpYruEM
ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ 2026 മാർച്ച് 31, ചൊവാഴ്ച മുതൽ ഏപ്രിൽ 2, വ്യാഴാഴ്ച വരെ മഴ, ഇടിമിന്നൽ, പെട്ടെന്നുളള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാർച്ച് 31-ന് വൈകുന്നേരം മുതൽ ഏപ്രിൽ 2-ന് രാവിലെ വരെ ഒമാനിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതാണ്. ഇത് വ്യത്യസ്ത തീവ്രതയിലുള്ളതും, ചിലപ്പോൾ ഇടിമിന്നലോടുകൂടിയതുമായ മഴ, കാറ്റ് എന്നിവയ്ക്ക് കാരണമാകുന്നതാണ്.
ഈ കാലാവസ്ഥാ സാഹചര്യങ്ങൾ മുസന്ദം, അൽ ബുറൈമി, അൽ ദാഹിറാഹ്, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ വുസ്ത, ദോഫാർ, മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ തുടങ്ങിയ മേഖലകളെ ബാധിക്കുന്നതാണ്.
ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുന്നതും 2-3 മീറ്റർ വരെ ഉയരുന്ന തിരമാലകൾ ഉണ്ടാകുന്നതുമാണ്. ഇടിമിന്നലുള്ള സമയത്ത് കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

