സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുന്നു

സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിബന്ധനകൾ പരിഷ്കരിക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

മൂന്ന് ദിവസത്തെ ക്വാറന്റീൻ നടപടികൾക്ക് ശേഷം വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം ആരംഭിക്കുന്നു

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് നവംബർ 1-ന് സൗദിയിലെത്തിയ ആദ്യ സംഘം തീർത്ഥാടകർ, 3 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ന് (നവംബർ 4, ബുധനാഴ്ച്ച) മുതൽ ഉംറ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ ആരംഭിക്കുന്നതാണ്.

Continue Reading

ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതിനിധികൾ എന്ന് അവകാശവാദം; സൗദിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ പ്രതിനിധികൾ എന്ന അവകാശവാദം മുന്നോട്ട് വെക്കുന്ന ഏതാനം പേരെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഭക്ഷണ വസ്തുക്കൾ, മരുന്ന് മുതലായവയുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 10 വർഷം വരെ തടവ് ശിക്ഷ

ഭക്ഷണം, മരുന്ന്, ചികിത്സാ ഉപകരണങ്ങൾ, കാലിത്തീറ്റ മുതലായ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിബന്ധനകളിൽ വരുത്തുന്ന നിയമലംഘനങ്ങൾക്ക് 10 വർഷം വരെ തടവ് ലഭിക്കാമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

COVID-19 സുരക്ഷാ വീഴ്ച്ചകൾ അധികൃതരെ അറിയിക്കാൻ ജനങ്ങളോട് സൗദി ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു

തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്കവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

ഉംറ തീർത്ഥാടനം: വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ച വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനം മൂന്നാം ഘട്ടത്തിന് തുടക്കമായി; ആദ്യ ദിനം 10000 വിദേശ തീർത്ഥാടകർ

രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകർക്ക് കൂടി ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്ന തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് (നവംബർ 1, ഞായറാഴ്ച്ച) തുടക്കമായി.

Continue Reading

സൗദി അറേബ്യ: 2030-തോടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രാലയം

2030-തോടെ രാജ്യത്ത് പ്രതിവർഷം 100 ദശലക്ഷം വിനോദസഞ്ചാരികൾക്ക് സേവനങ്ങൾ നൽകുന്നതിനായാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി ആഹ്മെദ് അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading

സൗദി: അൽ ഉലയിലെ പൈതൃക കേന്ദ്രങ്ങൾ തുറന്നു; സന്ദർശകർക്കുള്ള ബുക്കിംഗ് ആരംഭിച്ചു

തുറന്ന മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന അൽ ഉല മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, ഏതാനം പൈതൃക ഇടങ്ങൾ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തു.

Continue Reading