ഖത്തർ: കാലാവധി അവസാനിച്ച എൻട്രി വിസകൾ താത്കാലികമായി നീട്ടിനൽകിയ തീരുമാനം ജൂൺ 7-ന് അവസാനിക്കും

GCC News

കാലാവധി അവസാനിച്ച എല്ലാ തരം എൻട്രി വിസകളും താത്‌കാലികമായി നീട്ടി നൽകിയിരുന്ന നടപടി 2026 ജൂൺ 7, ഞായറാഴ്ച അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 മെയ് 28-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

Statement from the Ministry of Interior regarding the termination of the decision to extend all types of expired or expiring entry visas, effective from Sunday, June 7, 2026. #MOIQatar pic.twitter.com/3Odcrq6SW8— Ministry of Interior – Qatar (@MOI_QatarEn) May 28, 2026

മേഖലയിൽ നിലനിന്നുരുന്ന സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് 2026 മാർച്ച് 3-നാണ് ഖത്തർ എല്ലാ തരം എൻട്രി വിസകളുടെയും കാലാവധി നീട്ടി നൽകിയത്.

2026 ജൂൺ 7-ന് ഈ ഇളവ് അവസാനിക്കുമെന്നും ജൂൺ 7 മുതൽ സാധാരണ രീതിയിലുള്ള വിസാ സാധുത കാലയളവുകൾ, പുതുക്കൽ മാനദണ്ഡങ്ങൾ, നിർദ്ദിഷ്ട ഫീസുകൾ എന്നിവ വീണ്ടും ബാധകമാകുമെന്നും ഖത്തർ അധികൃതർ അറിയിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ വിസ പുതുക്കുകയോ, ആവശ്യമായ ഫീസ് അടയ്ക്കുകയോ, വിസ കാലാവധി കഴിയുമ്പോൾ രാജ്യം വിടുകയോ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ഈ ഇളവുകൾ ലഭിച്ചിട്ടുള്ള എല്ലാവരോടും മന്ത്രാലയം ആഹ്വനം ചെയ്തിട്ടുണ്ട്.