ഒമാൻ: ചുവരുകളിലും, പൊതു ഇടങ്ങളിലും പരസ്യങ്ങൾ പതിക്കുന്നത് ഒഴിവാക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി

GCC News

ചുവരുകളിലും, പൊതു ഇടങ്ങളിലും പരസ്യങ്ങളും പോസ്റ്ററുകളും പതിക്കുന്നത് ഒഴിവാക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2026 ഓഗസ്റ്റ് 12-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പരസ്യങ്ങളും, പോസ്റ്ററുകളും സ്ഥാപിക്കുന്നതിനായി ഇതിനായി അനുമതി നൽകിയിട്ടുള്ള ഇടങ്ങൾ ഉപയോഗപ്പെടുത്താൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം അംഗീകൃത സ്ഥലങ്ങളിൽ പരസ്യങ്ങൾ സ്ഥാപിക്കുന്നത് പൊതുജന അവബോധത്തെ പ്രതിഫലിപ്പിക്കുകയും മസ്‌കറ്റിന്റെ സൗന്ദര്യാത്മക ആകർഷണം നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.