അബുദാബി: അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

UAE

എമിറേറ്റിലെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിച്ചേക്കാമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് (ADJD) മുന്നറിയിപ്പ് നൽകി. ഇത്തരം ഡ്രൈവിംഗ് രീതികൾ മൂലം റോഡുകളിൽ അപകടമുണ്ടാക്കുന്നവർക്കാണ് തടവ് ശിക്ഷ ലഭിക്കുന്നത്.

മറ്റുള്ളവർക്ക് അപകടം ഉണ്ടാകാൻ സാധ്യതയുള്ള രീതിയിലുള്ള എല്ലാ ഡ്രൈവിംഗ് രീതികളും ഒഴിവാക്കണമെന്നും, ഇത്തരത്തിൽ വാഹനം ഡ്രൈവ് ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ADJD വ്യക്തമാക്കിയിട്ടുണ്ട്.

ഫെഡറൽ ഡിക്രീ നിയമം ‘2021/31’-ലെ ആർട്ടിക്കിൾ 399 പ്രകാരം വാഹനം ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ മറ്റുള്ളവരെ അപായപ്പെടുത്തുന്നതോ, അപകടം ഉണ്ടാക്കുന്നതോ, മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്നതോ ആയ പ്രവർത്തികൾ മനപ്പൂർവ്വം ചെയ്യുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് ADJD ചൂണ്ടിക്കാട്ടിയിട്ടുണ്ട്.