ഒമാൻ: മാർച്ച് 4 മുതൽ മുഴുവൻ ഗവർണറേറ്റുകളിലും വാണിജ്യമേഖലയിൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യവ്യാപകമായി വാണിജ്യ പ്രവർത്തനങ്ങൾക്ക് രാത്രികാലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

സൗദി: രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിൽ സ്വദേശിവത്കരണം 50 ശതമാനം കടന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട ഏഴ് വാണിജ്യ പ്രവർത്തനങ്ങളിൽ സ്വദേശിവത്കരണത്തിന്റെ തോത് അമ്പത് ശതമാനം കടന്നതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: നാല് നഗരങ്ങളിൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

വാഹനങ്ങളിലിരുന്ന് കൊണ്ട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സഹായിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ സൗദിയിലെ നാല് നഗരങ്ങളിൽ പ്രവർത്തനമാരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

ബഹ്‌റൈനിലെ പ്രവാസികൾക്കും, പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പിനായി റജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ പ്രഥമഗണന നൽകുന്ന വാക്സിനുകൾ വാക്സിൻ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഒന്നാം ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: മാർച്ച് 4 മുതൽ ഗ്ലോബൽ വില്ലേജിലെ കരിമരുന്ന് പ്രയോഗങ്ങൾ പുനരാരംഭിക്കും

ഗ്ലോബൽ വില്ലേജിലെ ഏറ്റവും ജനപ്രീതിയുള്ള പ്രദർശനയിനമായ കരിമരുന്ന് പ്രയോഗങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: അൽ ദഫ്‌റയിലെ മദിനത്ത് സായിദിൽ റോഡ് അടച്ചിടുന്നതിനെ കുറിച്ച് ITC അറിയിപ്പ് നൽകി

അൽ ദഫ്‌റ മേഖലയിൽ, മദിനത്ത് സായിദിലെ അൽ മറാബി സ്ട്രീറ്റ് മൂന്ന് മാസത്തേക്ക് അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഒമാനിലെത്തുന്നവർക്കുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ: വ്യാജ ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പ്

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി നിർബന്ധമാക്കിയിട്ടുള്ള മുൻ‌കൂർ ഹോട്ടൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ നൽകുന്നവർക്ക് ഒമാൻ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഓൺലൈനിലൂടെയുള്ള വ്യാജ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ ഓൺലൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും, ഇത്തരം വ്യാജപ്രവർത്തനങ്ങളിലൂടെ നടത്തുന്ന ധനസമാഹരണത്തെക്കുറിച്ചും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading