ദുബായ്: ദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

featured GCC News

ദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഫെബ്രുവരി 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഓൾഡ് ബലദിയ റോഡ്, ഗോൾഡ് സൂഖ് എന്നീ മേഖലകളിൽ ജലഗതാഗത സേവനങ്ങൾ നൽകുന്നതിനായാണ് ദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. അൽ ഫാഹിദി, ബാർ ദുബായ് സ്റ്റേഷനുകൾ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ മറൈൻ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

ദെയ്‌റയിലെ ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ വിനോദസഞ്ചാരികൾക്കുള്ള ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.