കൊതിയൂറും പച്ചമാങ്ങാ ജ്യൂസ്

Drinks Fruit Jucie Ruchikoott

ഇന്ന് രുചിക്കൂട്ടിലൂടെ നമ്മൾ തയ്യാറാക്കുന്നത് സ്വാദിഷ്ടമായ ഒരു പാനീയമാണ്. പച്ചമാങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ജ്യൂസ്. മധുരവും, പുളിയും, ചെറിയ എരിവും എല്ലാമുള്ള കൊതിപ്പിക്കുന്ന ഒരു ജ്യൂസാണിത്.

പച്ചമാങ്ങാ ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ:

പച്ചമാങ്ങ – 1
ചെറിയ കഷ്‌ണം ഇഞ്ചി
പച്ചമുളക് – 1
പഞ്ചസാര – 5 ടേബിൾ സ്പൂൺ
ഐസ് വാട്ടർ – 2 കപ്പ്

പച്ചമാങ്ങാ ജ്യൂസ് തയ്യാറാക്കുന്ന വിധം:

  • പച്ചമാങ്ങ വൃത്തിയായി കഴുകി, തൊലികളഞ്ഞ ശേഷം ചെറുതായി കഷ്ണങ്ങളാക്കുക.
  • മിക്സിയുടെ ജാറിൽ പച്ചമാങ്ങാ കഷ്ണങ്ങളോടൊപ്പം ഇഞ്ചി, പച്ചമുളക്, അല്പം വെള്ളം എന്നിവ ചേർത്ത് അടിക്കുക.
  • ഇതിലേക്ക് വെള്ളവും, പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക.
  • തുടർന്ന് അരിപ്പയിൽ അരിച്ചെടുത്ത് ഗ്ലാസ്സുകളിലേയ്ക്ക് പകർന്നെടുക്കാം.

ഈസി ആൻഡ് ടേസ്റ്റി ഗ്രീൻ മംഗോ ജ്യൂസ് റെഡി!

NB: ജ്യൂസിന് നല്ല തണുപ്പ് ആവശ്യമുള്ളവർ വെള്ളത്തോടൊപ്പം ഐസ് ക്യൂബ്സ് ചേർത്ത് അടിച്ചെടുക്കുക. അതു പോലെ ജൂസിലേക്ക് എല്ലാം കൂടി അടിക്കുന്ന സന്ദർഭത്തിൽ ഒരു നുള്ള് ഉപ്പ് കൂടി ചേർത്താൽ കൂടുതൽ രുചിയുണ്ടായിരിക്കും.

തയ്യാറാക്കിയത് : ഫറഹ് റൗഫ്, അബുദാബി (ഫറൂസ് കിച്ചൺ)

Leave a Reply

Your email address will not be published. Required fields are marked *