മധുരമൂറുന്ന മാമ്പഴ മിൽക്ക്ഷേക്ക്

Drinks Milk Shake Ruchikoott

നല്ല തണുത്ത്, തേൻതുള്ളി പോലെ മധുരമുള്ള ഒരു മംഗോ മിൽക്ക് ഷേക്കാണ് ഇന്ന് രുചിക്കൂട്ടിലൂടെ നിങ്ങൾക്കായി തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല, വളരെ കുറച്ച് വിഭവങ്ങളെ ആവശ്യമുള്ളു.

ആവശ്യമായ വിഭവങ്ങൾ:

നല്ല പഴുത്ത, മധുരമുള്ള മാങ്ങ – 6 എണ്ണം
പാൽ – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
ബദാം, ഉണക്ക മുന്തിരി, കാഷ്യു നട്ട്സ് – അലങ്കരിക്കാൻ

മംഗോ മിൽക്ക് ഷേക്ക് തയ്യാറാക്കുന്ന വിധം:

  • മാമ്പഴം നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി എടുക്കുക.
  • ഇതിലേക്ക് ആവശ്യത്തിന് പാൽ, ചുരുങ്ങിയത് 1 കപ്പ് എങ്കിലും (നിങ്ങൾക്ക് ആവശ്യമുള്ള ഷേക്കിന്റെ കൊഴുപ്പിനനുസരിച്ച്) ചേർക്കുക.
  • മാമ്പഴവും, പാലും ചേർത്ത ശേഷം ഫ്രീസറിൽ 3 മണിക്കൂറെങ്കിലും വെക്കുക. ഇവ വെവ്വേറെയായും തണുപ്പിച്ചെടുക്കാവുന്നതാണ്.
  • പാലും, മാമ്പഴവും നല്ല പോലെ തണുത്ത ശേഷം ഇവ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക.
  • ഈ മംഗോ മിൽക്ക് ഷേക്ക് ഗ്ലാസുകളിലേക്ക് പകർന്ന് ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി മുതലായവ അരിഞ്ഞ് ചേർത്ത് (ഇവ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാവുന്നതാണ്) വിളമ്പുക.

തയ്യാറാക്കിയത്: ഹാംലറ്റ്. ഇ, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *