അന്താരാഷ്ട്ര യാത്രികരിൽ ഒരാളിലും COVID-19 റിപ്പോർട്ട് ചെയ്യാതെ ഇന്ത്യ!

featured Notifications

2022 ഫെബ്രുവരി 21-ന് ഇന്ത്യയിൽ ആകെ 61 അന്താരാഷ്ട്ര വിമാനങ്ങൾ വന്നിറങ്ങിയതിൽ നിന്ന് പത്ത് എയർപോർട്ടുകളിൽ നിന്നും ക്രമരഹിതമായി തെരെഞ്ഞെടുത്ത 179 യാത്രക്കാരിൽ ഒരാളിലും COVID-19 രോഗബാധ കണ്ടെത്താനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ട്വീറ്റ് ചെയ്തു. സ്ഥതിഗതികൾ ഏറെ മെച്ചപ്പെടുന്നതായി ഇത് സൂചിപ്പിക്കുന്നു.

https://twitter.com/AAI_Official/status/1496060212515831808

2022 ഫെബ്രുവരി 20-നും സമാനമായ രീതിയിൽ അന്താരാഷ്ട്ര യാത്രികരിൽ ഒരാളിലും COVID-19 റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഫെബ്രുവരി 20-ന് ആകെ 73 അന്താരാഷ്ട്ര വിമാനങ്ങൾ വന്നിറങ്ങിയതിൽ നിന്ന് പതിനൊന്ന് എയർപോർട്ടുകളിൽ നിന്നും ക്രമരഹിതമായി തെരെഞ്ഞെടുത്ത 322 യാത്രക്കാരിൽ ഒരാളിലും COVID-19 രോഗബാധ കണ്ടെത്താനായില്ലെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഒമിക്രോൺ വ്യാപന സമയത്ത് മുഴുവൻ വാക്സിൻ സ്വീകരിക്കുകയും യാത്രക്ക് 72 മണിക്കൂറിനകം എടുത്ത COVID-19 PCR സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. പിന്നീട് ക്വാറന്റീൻ പിൻവലിയുകയും യാത്രക്കാരിൽ നിന്ന് തെരെഞ്ഞെടുക്കുന്നവരെ ടെസ്റ്റിന് വിധേയമാക്കാനും തീരുമാനിക്കുകയായിരുന്നു. ഇപ്രകാരം ടെസ്റ്റ് ചെയ്യുന്നവരിൽ ആർക്കും COVID-19 റിപ്പോർട്ട് ചെയ്യാത്തത് ഏറെ പ്രതീക്ഷ നൽകുന്നതും സാധാരണ നിലയിലുള്ള വിമാന സർവ്വീസ് ആരംഭിക്കാൻ ഉതകുന്നതുമാണ്.

സിവിൽ ഏവിയേഷൻ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ഈ കാര്യത്തിൽ അനുമതി ചോദിച്ച സാഹചര്യത്തിൽ ഇത്തരം വസ്തുതകൾ ഏറെ ആശ്വാസമാണ്. രണ്ട് വർഷത്തോളമായി നിർത്തി വെച്ച സാധാരണ സർവീസുകൾ പുന:സ്ഥാപിക്കുന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസമാവുന്നതാണ്.

തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.